സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പിവിസി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ ഇവ കഴിയുമ്പോള്‍ നീക്കം ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment