അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ

അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ

തിരുവല്ല : അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു.കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അപ്പർ കുട്ടനാട്ടിലെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.വെള്ളം വിട്ടൊഴിയാതെ താലൂക്കിന്റെ പടിഞ്ഞാറൻ മേഖല. 24 മണിക്കൂറിനുള്ളിൽ രണ്ടിഞ്ച് വെള്ളമാണ് ഇറങ്ങിയത്.

വരുന്ന രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ . താലൂക്കിൽ തിങ്കളാഴ്ച മാത്രം നാല് ക്യാമ്പുകൾകൂടി തുറന്നു. ഇതോടെ 1326 കുടുംബങ്ങളിൽനിന്നായി 63 ക്യാമ്പുകളിൽ അഭയം തേടിയവരുടെ എണ്ണം 4760 ആയി. കനത്ത മഴയെത്തുടർന്ന് രണ്ട് വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും നശിച്ചു.

നിരണം, കടപ്ര, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, അമിച്ചകരി, ആലംതുരുത്തി, തിരുമൂലപുരം തുടങ്ങിയ ഇടങ്ങളിലെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.

എൺപതോളം വീടുകളിൽ ഞായറാഴ്ച രാത്രിയോടെ വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരും സന്നദ്ധ പ്രവർത്തകരുംചേർന്ന് രാത്രിതന്നെ കോളനി നിവാസികളെ തിരുമൂലപുരം എസ്.എൻ.വി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.‌‌

പനി അടക്കമുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി താലൂക്കിലെ മുഴുവൻ ക്യാമ്പുകളിലും അലോപ്പതി, ഹോമിയോ മെഡിക്കൽ ടീം ദിവസേന സന്ദർശനം നടത്തുന്നുണ്ടെന്നും അവശ്യഘട്ടങ്ങളിൽ രോഗബാധിതരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായും തഹസീൽദാർ കെ.ശ്രീകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*