ഇഷ്ടക്കാര്‍ക്കെല്ലാം മൂന്ന് ലക്ഷം നഷ്ടപരിഹാരത്തിന് ശുപാര്‍ശ ; മലപ്പുറത്തെ ദുരിതാശ്വാസ സഹായത്തിലെ വെട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
ഇഷ്ടക്കാര്‍ക്കെല്ലാം മൂന്ന് ലക്ഷം നഷ്ടപരിഹാരത്തിന് ശുപാര്‍ശ, ആഡംബര വീടിന് ആറ് ലക്ഷത്തോളം: മലപ്പുറത്തെ ദുരിതാശ്വാസ സഹായത്തിലെ വെട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
മലപ്പുറത്തെ പ്രളയ ദുരിതാശ്വാസ ധനസഹായം അനര്‍ഹര്‍ക്ക് നല്‍കാന്‍ ശുപാർശ നൽകിയതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടുനിന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകളിൽ പറഞ്ഞിരിക്കുന്നത്. ഈ ആരോപണം തദ്ദേശഭരണ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കിയെന്ന് വ്യക്തമാകുന്ന തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. തൃക്കലങ്ങോട് ഒരു വീടിനുപിന്നില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണ് പതിച്ചുള്ളൂ.
ഒന്‍പതു കിടപ്പുമുറികളും 11 എ.സി യുമുള്ള ഈ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കിയത് 5,79, 225 രൂപയാണ്. വീടിനുപിന്നില്‍ വലിയ ഭിത്തി നിര്‍മിക്കാനാണ് 5,40,000 രൂപ ശുപാര്‍ശ ചെയ്തത്. തൊഴിലാളികളെ വച്ച് ഈ മണ്ണു നീക്കാന്‍ പതിനായിരം രൂപയില്‍ താഴെ മാത്രമേ ചെലവാകൂ.
അവിടെയാണ് അഞ്ചുലക്ഷത്തി എഴുപത്തൊന്‍പതിനായിരം രൂപയുടെ കണക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷെ ഈ കുടുംബത്തിന് 3,86,150 രൂപ നഷ്ടം കൊടുക്കാനായിരുന്നു ശുപാര്‍ശ.
Leave a Reply