‘ഓണത്തിനൊരു പൂക്കൂട’: ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി വടക്കേക്കര

‘ഓണത്തിനൊരു പൂക്കൂട’: ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി വടക്കേക്കര

വടക്കേക്കര പഞ്ചായത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ചെണ്ടുമല്ലിപ്പൂവ് കൃഷി വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു.

വനിതാ ഗ്രൂപ്പ് പദ്ധതിയായ ‘ഓണത്തിനൊരു പൂക്കൂട’ ജനകീയാസൂത്രണ പദ്ധതി 2019 പ്രകാരമാണ് ചെണ്ടുമല്ലിപ്പൂവ് കൃഷി ചെയ്തത്. പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലായി മുപ്പതോളം കുടുംബശ്രീ, തൊഴിലുറപ്പ് ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് പൂകൃഷി ചെയ്തത്.

കൃഷി വകുപ്പിന്റെ ഓണ സമൃദ്ധി – കാര്‍ഷിക വിപണിയിലും, കുടുംബശ്രീ വഴിയും പൂക്കളുടെ വിപണനം നടത്തി വരുന്നു. ഒരു കിലോയ്ക്ക് നൂറ് രൂപ നിരക്കിലാണ് വില്‍പ്പന.

കഴിഞ്ഞ പ്രളയത്തില്‍ പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളും വെള്ളം കയറിയ അവസ്ഥയായിരുന്നു. 25,000 ബന്ദിതൈകള്‍ അന്ന് നശിച്ചുപോയിരുന്നു. ഈ വര്‍ഷവും മഴക്കെടുതി ചെറിയ തോതില്‍ പഞ്ചായത്തിനെ ബാധിച്ചു. സ്ത്രീ കൂട്ടായ്മയുടെ കഠിന പ്രയത്‌നത്തിലൂടെയും മികച്ച പരിചരണ മുറയിലൂടെയുമാണ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നൂറുമേനിപ്പൂവ് വിളയിക്കാന്‍ കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*