കോവിഡ് രോഗബാധ മറച്ചു വച്ച് വിമാനയാത്ര; ആരോഗ്യ വകുപ്പ് ഇടപെട്ടു

കോവിഡ് രോഗബാധ മറച്ചു വച്ച് വിമാനയാത്ര; ആരോഗ്യ വകുപ്പ് ഇടപെട്ടു

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തി ഫലം മറച്ചു വച്ച് ,ക്വാറൻറയിൻ ലംഘിച്ച് വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി.

മറ്റു ജില്ലയിൽ നിന്നും എത്തിയ ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് യാത്ര തുടരാൻ ശ്രമിക്കവേ സി.ഐ. എസ്.എഫ് ജവാൻമാരുടെ സഹായത്തോടെ യാത്ര തടയുകയായി രുന്നു.

കോവിഡ് പോസിറ്റീവായ വ്യക്തികൾ കോവിഡ് പ്രതിരോധ മാന ദണ്ഡങ്ങൾ അവഗണിച്ച് വിമാനയാത്രയ്ക്കായി എയർപോർട്ടിൽ ഇതിന് മുൻപും എത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇത്തരം ആറ് യാത്രക്കാരെ ആരോഗ്യ പ്രവർത്തകരുടേയും എയർ പോർട്ട് അധികൃതരുടേയും ശക്തമായ ഇടപെടലിലൂടെ യാത്ര തടയു കയും അവരുടെ ജില്ലയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.

പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇത്തരം പ്രവൃത്തികൾ കുറ്റകരമാണ്. ഇത്തരം സന്ദർഭങ്ങളിൽ സഹയാത്രികരുടെയും ആരോഗ്യ പ്രവർത്തകരുടെയും എയർപോർട്ട് ജീവനക്കാരുടെയും ആരോഗ്യം അപകടത്തിലാകുന്ന സാഹര്യങ്ങളാണുള്ളത്.

കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നാൽ സ്ഥിതിഗതികൾ കൂടു തൽ ഗുരുതരമാകുമെന്നും കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായുള്ള സമ്പർക്കം പാടി ല്ലെന്നും പാലിക്കാത്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീക രിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണ മെന്നും ലാഘവത്വം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അറിയിച്ചു. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുജനസമ്പർക്കം ഒഴിവാക്കുകയും പൊതുഗതാഗതം യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്താതെ ജാഗ്രതയോടെ തന്നെ തുടര ണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.

രോഗലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റ് ചെയ്യാതെ ലക്ഷണങ്ങൾ അവഗ ണിച്ച് സ്വയം ചികിത്സയ്ക്ക് മുതിരുന്നത് രോഗവ്യാപനം വർദ്ധിക്കു ന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ലക്ഷണങ്ങളുള്ളവർ നിർബന്ധ മായും ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം അറി യിച്ചു. അനാവശ്യ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയുവാനും ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*