പറക്കും ബൈക്കിൽ പറക്കാം

പറക്കും ബൈക്കിൽ പറക്കാം

പറക്കും ബൈക്കുകൾ യാഥാർഥ്യമാകുമ്പോൾ ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില ഫാന്റസി ലോകത്ത് മാത്രം കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ യാഥാര്‍ഥ്യമാക്കുകയാണ്.

പ്രശസ്ത കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് പറക്കും ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു കഴിയ്ഞ്ഞു.

നിലവിൽ ഇത്തരം ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി .അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര.

ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment