കുഞ്ഞുവാവയുടെ ഭക്ഷണം എങ്ങനെയൊക്കെ?????
കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസത്തേക്ക് മുലപ്പാൽ മാത്രമാണ് ഉത്തമം, എന്നാൽ ആറുമാസം കഴിഞ്ഞാൽ റാഗി അടക്കമുള്ളവ കൊടുത്ത് തുടങ്ങാവുന്നതാണ്. പണ്ട് കാലങ്ങളിൽ നാല് മാസം മുതലെല്ലാം കുറുക്ക് നിർബന്ധമായും കൊടുത്തിരുന്നു.
എന്നാലിന്ന് എല്ലാ ഡോക്ടർമാരും നിർദേശിക്കുന്നത് നിർബന്ധമായും ആദ്യ ആറ് മാസത്തേയ്ക്ക് മുലപ്പാൽ മാത്രം മതിയെന്നാണ് . എന്നാൽ ആറുമാസം മുതൽ കുഞ്ഞുങ്ങൾക്ക് കുറുക്ക് രൂപത്തിലുള്ളവ വേണം നൽകി തുടങ്ങാൻ. കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയ്ക്കും ആരോഗ്യത്തിനും ആറുമാസം മുതൽ കുറുക്കുകൾ കൊടുത്ത് തുടങ്ങാവുന്നതാണ്.
റാഗി, നവര അരി , ഏത്തക്കപ്പൊടി എന്നിവയെല്ലാം കുഞ്ഞിന് കൊടുക്കാവുന്നതാണ്. കടകളിൽ നിന്ന് കിട്ടുന്ന പായ്ക്കറ്റ് പൊടികളെക്കാലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഉത്തമം വീട്ടിലുണ്ടാക്കുന്ന ഇത്തരം ആഹാരങ്ങളാണ്. കുഞ്ഞുങ്ങൾ ഭക്ഷണം കഴിയ്ക്കാൻ മടി കാണിക്കുന്നുണ്ടെങ്കിലും ഒരു കാരണവശാലും മിക്സിയിൽ അടിയ്ച്ച് നൽകരുത് , ചവക്കാൻ പഠിക്കുക എന്നത് കുഞ്ഞുങ്ങൾക്ക് പ്രധാനമാണ്.
ഓരോ കുഞ്ഞുങ്ങളിലും വിശപ്പിന്റെ അളവ് വ്യത്യസ്തമായിരിയ്ക്കും എന്നതിനാൽ കുഞ്ഞിന്റെ വിശപ്പനുസരിയ്ച്ച് വേണം ആഹാരം നൽകാൻ.
Leave a Reply