അന്നമാണ് അറിഞ്ഞ് കഴിക്കാം…..
ആഹാരം അമൃതാണ് അറിഞ്ഞ് കഴിക്കാം ആഹാരം, പ്രാതൽ ഒഴിവാക്കുന്നതു മുതൽ ഒരു ദിവസത്തെ തെറ്റായ ഭക്ഷണരീതി തുടങ്ങുകയാണ്. അതുപോലെ തന്നെ ഒരുമിച്ചു കഴിക്കരുതാത്ത നിഷിദ്ധമായ ആഹാരങ്ങളുണ്ട്. ഇത്തരത്തിൽ ഒരുമിച്ചു കഴിക്കരുതാത്ത ഭക്ഷണങ്ങൾ ശരീരത്തിൽ ചെന്നാൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ക്ഷീണം, വിളർച്ച, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാം.
അതുപോലെ തന്നെ പാലും പഴവും കോമ്പിനേഷനാകുന്ന നിരവധി വിഭവങ്ങളുണ്ട്. എന്നാൽ ഇവ ഒരുമിച്ചു ശരീരത്തിൽ ചെന്നാൽ അപകടകരമാകാം. ദഹനപ്രക്രിയയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണു പാലും പഴവും. അതുകൊണ്ടു തന്നെ ഇവ ഒരുമിച്ചു കഴിക്കുന്ന സാഹചര്യം ഒഴിവാക്കണം. പാലും തണ്ണിമത്തനും ഒരുമിച്ചു കഴിക്കുന്നതും ദഹനപ്രക്രിയയെ ബാധിക്കും.
എന്നാൽ പലരും ചെയ്യുന്ന ഒന്നാണ് തേനും നെയ്യും , ഒരുമിച്ചു കഴിച്ചാൽ വൈരുധ്യഫലം ഉണ്ടാക്കുന്നവയാണു തേനും നെയ്യും. നെയ്യ് ശരീരത്തിനു തണുപ്പു നൽകുമ്പോൾ, തേൻ ചൂടു നൽകുകയാണ് ചെയ്യുന്നത്. ഇതു ചേരുമ്പോൾ ശരീരത്തിൽ വൈരുധ്യഫലം ഉണ്ടാകും.
വളരെയധികം സമയമെടുത്തു ദഹിക്കുന്നവയാണു ബീൻസും വെണ്ണയും. ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹനപ്രക്രിയക്ക് ഒരുപാടു നേരം വേണ്ടിവരും. ശരീരക്ഷീണം സംഭവിക്കാൻ ഇതിടയാക്കും.നല്ല രീതിയിൽ ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ശീതളപാനീയങ്ങൾ കഴിക്കുന്നവരാണു പലരും. ഇതു ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
വയർ സംബന്ധമായ അസുഖങ്ങൾക്കും വഴിവെക്കും. അത്താഴം അമിതമായി കഴിക്കരുതെന്നാണു പഴമക്കാർ പറയുന്നത്. അത്താഴം കഴിഞ്ഞാൽ അൽപ്പം നടക്കുന്നതു വളരെ നല്ലതാണ്. ഉടൻ തന്നെ ഉറങ്ങാൻ കിടക്കരുത്. അൽപ്പം നടന്നതിനു ശേഷമാണു കിടക്കുന്നതെങ്കിൽ നല്ല ഉറക്കവും ലഭിക്കും. ഇതുപോലെ പ്രാതൽ മുതൽ അത്താഴം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ ആരോഗ്യപ്രദമായ ജീവിതം സാധ്യമാകും.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply