കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കുട്ടികളടക്കമുളള അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് നാല്‍പതോളം കുട്ടികളടങ്ങുന്ന സംഖത്തിന് ഭക്ഷ്യ വിഷബാധയേറ്റത്.

പുതുപ്പണം അങ്ങാടി താഴ മണിയോത്ത് സുകുമാരന്റെ മകന്റെ കല്ല്യാണ റിസപ്ഷനില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ മുതലാണ് വയറു വേദനയും ഛര്‍ദ്ദിയും ഉണ്ടായത്. തുടര്‍ന്ന് 42 ഓളം പേര്‍ ജില്ലാ ആശുപത്രിയിലും എട്ടോളം പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത് പുതുപ്പണം എസ്ബി സ്‌കൂളിലെ 16 കുട്ടികളും ചീനംവീട് യുപിയിലെ 15 കുട്ടികളും വടകര ശ്രീനാരായണയിലെ രണ്ടു കുട്ടികളും മൂരാട് എംഎല്‍പിയിലെ നാലു കുട്ടികളുമാണ്.

പുതുപ്പണം തോട്ടത്തില്‍ സമീറ (35), മുസ്ല്യാര്‍ പൂഴിയില്‍ ദിവ്യ (34), അരങ്ങില്‍ റഊഫ് (32), മുസ്ല്യാര്‍ പൂഴിയില്‍ ശാലിനി (31),മീത്തലെ മലയില്‍ റീജ (31), യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനുദേവ്, വിശാന്ത്, അര്‍ണവ്, ആദിദേവ്, ശ്രീദേവ്, ഷിബാസ്, ഷന ബഷീര്‍, വൈഷ്ണവ്, ധനുഷ്, അഭിഷേക്, ദേവന, അനുദേവ്, മിഥുന്‍ രാജ്, ആദിശാന്ത്, ശ്രീയുഷ്, വടകര ശ്രീനാരായണ സ്‌കൂളിലെ വൈഗ, ആദിത്ത്, പുതുപ്പണം എസ്.ബി.യിലെ റിയ ഫാത്തിമ, നഹാഹുല്‍ അമീന്‍, പൂജ, റിദ ഫാത്തിമ, സഹല, സൂര്യതേജ്, വൈഷ്ണവി, ദേവാനന്ദ്, ദേവഗംഗ, സോന, അമര്‍നാഥ്, ശ്രീരാഗ്, അവന്തിക, ഗോപജിത്ത്, നാജിയ, നന്ദന, മൂരാട് എംഎല്‍പിയിലെ ജസീല, ലാമിയ, മിന്‍ഹ, സിയാസ് തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply