വിവാഹ സദ്യയില്‍ മിച്ചം വന്ന ഇറച്ചി കഴിച്ച മൂന്ന് കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

വിവാഹ സദ്യയില്‍ മിച്ചം വന്ന ഇറച്ചി അടുത്ത ദിവസം കഴിച്ച മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ചയായിരുന്നു വിവാഹം നടന്നത്. ഇതിനടുത്ത ദിവസമാണ് ബാക്കി വന്ന ഇറച്ചിക്കറി അതിഥികളില്‍ ചിലര്‍ കഴിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്കാണ് ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മറ്റ് 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment