ഡബിൾ ഹോഴ്സിന്റെ ഉൽപന്നങ്ങളില്‍ മായം ; ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി
മായം ഉപ്പിൽ മുതൽ കർപ്പൂരത്തിൽ വരെ…ഡബിൾ ഹോഴ്സിന്റെ ഉൽപന്നങ്ങളില്‍ മായം ; ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി
മലയാളിയുടെ മാറിയ ഭക്ഷണ ശീലം വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.ഏറ്റവും സുരക്ഷിതമാണെന്ന് ഉറപ്പിക്കേണ്ട ഭക്ഷണ സാധാനങ്ങളിലാണ് ദിനംപ്രതി ഏറ്റവും കൂടുതൽ ഹാനികരമായ പദാർത്ഥങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ വകുപ്പ് സുരക്ഷ ഉറപ്പാക്കുതോറും അവരുടെ കണ്ണിൽപ്പെടാത്ത തരത്തിൽ വിഷം ഓരോന്നിലും പതിയിരിക്കുന്നു.
പച്ചക്കറിയിൽ തുടങ്ങി മീനിലും അരിയിലും വരെ സർവ്വം മായം.പല വൻകിട കമ്പനികളിലും ഇത്തരത്തിൽ മായം കണ്ടെത്തുന്നുണ്ടെങ്കിലും മാതൃകാപരമായ ശിക്ഷാ നടപടികൾ ഇല്ലാത്തതു കൊണ്ടു തന്നെ മായം കലർത്തലിൽ തെല്ലും കുറവുണ്ടാകുന്നില്ല.പണത്തിന്റെ ഒഴുക്കിൽ പലതും മായ്ക്കപ്പെടുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡബിൾ ഹോഴ്സ്.
ആരോഗ്യത്തെ ഇല്ലാതാക്കുന്ന വിഷം കലർന്നിട്ടില്ലെങ്കിലും വില കുറഞ്ഞ പച്ചരി പൊടിച്ചു അതിൽ തവിടും തവിടു പൊടിയുമൊക്കെ ചേർത്ത് ഉന്നത നിലവാരം എന്നു പറഞ്ഞു വലിയ വിലയുടെ മട്ടയരി എന്ന പേരിൽ വിൽക്കുന്ന ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥയാണ് പുറത്തു വന്നിരിക്കുന്നത്.അതായത് മട്ടയരി എന്ന പേരിൽ കഴിക്കുന്നത് ഡബിൾ ഹോഴ്സിന്റെ പച്ചരിയാണെന്നു ചുരുക്കം.
https://www.facebook.com/rashtrabhoominews/videos/1777163299047364/
എന്നാൽ ഈ ഉത്പന്നം വാങ്ങിയ ഒരു വീട്ടമ്മ ഇത് കണ്ടെത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ കൃത്രിമം നടന്നതായി കണ്ടെത്തി.ഡബിൾ ഹോഴ്സിന്റെ വിവിധ ഗോഡൗണുകളിലേക്കും മറ്റു ഉപ്പന്നങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.
Leave a Reply