കൊച്ചിയിൽ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി
കൊച്ചിയിൽ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി ; മിൽമ കാന്റീനിൽ നിന്ന് 2കിലോ പഴകിയ ബീഫ് പിടികൂടി
ഭക്ഷണത്തിലും മായം കലർത്തി കൊച്ചിയിലെ ഹോട്ടലുകൾ. കളമശേരി, ഇടപ്പള്ളി ടോൾ പരിസരങ്ങളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ നഗരസഭാ ആരോഗ്യവിഭാഗം കണ്ടെത്തി.ഇടപ്പള്ളി ടോളിലെ ഇഫ്ത്താർ ഹോട്ടലിൽ നിന്നും മൂന്ന് കിലോ പഴകിയ ചിക്കൻ ഫ്രൈയും, ടോളിലെ തന്നെ താൽ റസ്റ്റോറ്റോറന്റിൽ നിന്ന് പഴകിയ അപ്പം, പൊറോട്ട, ബീഫ് ഫ്രൈ തുടങ്ങിയവയുമാണ് പിടിച്ചെടുത്തത്.
ടോളിലെ ഐപിഎൽ ഹോട്ടലിൽ നിന്ന് മൂന്ന് കിലോ പഴകിയ മീൻ കറി, പഴയ ചപ്പാത്തി ഹോട്ടൽ അഭിരാമിയിൽ നിന്ന് ഉപയോഗശൂന്യമായ പഴകിയ 15 ലിറ്റർ കറുത്ത എണ്ണയും 20 ലിറ്റർ പഴകിയ കഞ്ഞിയും പിടികൂടി. പത്തടിപ്പാലം മിൽമ കാന്റീനിൽ നിന്ന് 2കിലോ പഴകിയ ബീഫ് റോസ്റ്റാണ് പരിശോധനയിൽ കിട്ടിയത്.
നഗരസഭയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബിരിയാണി ചെമ്പ് ഹോട്ടലിൽ നിന്ന് ഒന്നര കിലോ ചിക്കൻ ഫ്രൈയും, 3 കിലോ പഴകിയ കറിയും പിടികൂടി.ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഭക്ഷണ നിർമ്മാണം കണ്ടെത്തിയത്.പഴകിയതും വൃത്തിയില്ലാത്തതുമായ ഭക്ഷണങ്ങൾ നൽകിയതിനു പുറമേ ശരിയായ ശുചീകരണം നടത്താത്തതിനും അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Leave a Reply