ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ഇരിട്ടി ഒടിയകുണ്ട് കിളിയന്തറയിലെ അര്‍ഷാദ് (20), ഇരിട്ടിയിലെ വി കെ വിഷ്ണു(20), മുല്ലപ്പള്ളി കൊട്ടപ്പാറയിലെ മുഹമ്മദ് കെയ്ഫ്(22) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയോടെ മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്.

ട്രെയിന്‍ ഉള്ളാള്‍ വിട്ടശേഷം വിദേശ വനിതയേയും സുഹൃത്തായ യുവാവിനെയും മൂവര്‍ സംഘം ശല്യം ചെയ്യുകയായിരുന്നു.

ഇവരെ തന്ത്രപൂര്‍വ്വം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ശേഷം ഹോസ്ദുര്‍ഗ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ ഇവരെ പിന്നീട് കാസര്‍കോട് റെയില്‍വേ പൊലിസിനു കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply