മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി
മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി
പാലക്കാട് വാളയാറില്‍ രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ കലര്‍ത്തിയ 4 ടണ്‍ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുന്നതിനിടെയാണ് മീന്‍ പിടികൂടിയത്.
വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനേ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മീന്‍ എറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചു. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധനയില്‍ കണ്ടെത്തും.
വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീനുകള്‍ കേടു വരാതിരിക്കാനാണ് ഫോര്‍മാലിന്‍ കലര്‍ത്തിയെന്നാാണ് വാഹനം ഓടിച്ചയാള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു.
Leave a Reply
You must be logged in to post a comment.