ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള രാത്രി കാല സ്‌ക്വാഡ് പിടികൂടിയത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണി മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്.

ഇന്നലെ പുലര്‍ച്ചെ പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മത്സ്യംപിടികൂടിയത്. സംസ്ഥാനത്തേക്ക് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വ്യാപകമായി ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ പരിശോധന കര്‍ശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*