ഇന്ത്യന്‍ ടീമിനെ ഐ പി എല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു റോജര്‍ ബിന്നി

ഇന്ത്യന്‍ ടീമിനെ ഐ പി എല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു റോജര്‍ ബിന്നി

ദില്ലി: നിരവധി യുവതാരങ്ങളാണ് ഐപിഎല്ലിലൂടെ കഴിവ് തെളിയിച്ചിട്ടുള്ളത്. ക്രിക്കറ്റിലെ ലോക താരങ്ങള്‍ക്കൊപ്പം കളിക്കാനും കഴിവ് തെളിയിക്കാനും ഇവര്‍ക്കായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷനിലും ഐ പി എല്‍ താരങ്ങള്‍ ഇടംപിടിക്കും.

മേയില്‍ ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് മുമ്പുള്ള ടൂണമെന്റ് എന്ന നിലയില്‍ ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്നാല്‍ ഐ പി എല്ലിനെ വിമര്‍ശിച്ച് രംഗത്ത്‌ എത്തിയിരിക്കുകയാണ് മുന്‍ താരം റോജര്‍ ബിന്നി.

ഐ പി എല്ലില്‍ സുന്ദരമായി കളിക്കുന്ന താരങ്ങള്‍ ലോകകപ്പില്‍ അത്ര മികവ് പുലര്‍ത്താറില്ലെന്നാണ് റോജര്‍ ബിന്നിയുടെ അഭിപ്രായം. 1983ലെ ലോകകപ്പ്‌ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരം കൂടിയാണ് റോജര്‍ ബിന്നി. ഇന്ത്യന്‍ ടീമിനെ ഐ പി എല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*