സര്‍ക്കാരിനെതിരെ വാദിച്ച് ജയിച്ചു; ഇനി അഭിഭാഷകന്‍റെ കുപ്പായത്തില്‍

സര്‍ക്കാരിനെതിരെ വാദിച്ച് ജയിച്ചു; ഇനി അഭിഭാഷകന്‍റെ കുപ്പായത്തില്‍

മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് മറ്റ് 270 അഭിഭാഷകര്‍ക്കൊപ്പമായിരുന്നു സെന്‍ കുമാര്‍ എന്‍ റോള്‍ ചെയ്തത്. സര്‍ക്കാരിനെതിരെ കേസ് നടത്തി വിജയിച്ച് തിരികെ ഡി ജി പി ആയ വ്യക്തിയാണ് ടി പി സെന്‍കുമാര്‍.

സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തി വിജയിച്ച പരിചയവും സെന്‍ കുമാറിന് പുതിയ ജോലിയില്‍ സഹായകമാവും. ജസ്റ്റിസ്‌ പി ഉബൈദില്‍ നിന്നും സെന്കുംമാര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഐ പി എസ് കിട്ടി ആദ്യ നാളുകളിലാണ്‌ സെന്‍കുമാര്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയത്. എന്നാല്‍ എന്‍ റോള്‍ ചെയ്തിരുന്നില്ല. സെന്കുമാറും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും കേസുകള്‍ നിലവിലുണ്ട്. സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ഇനി സ്വന്തമായി വാദിക്കുമോയെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment