പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ അറസ്റ്റില്‍. ആസിഫലി സര്‍ദാരിയോടൊപ്പം സഹോദരി ഫരിയാല്‍ താല്‍പൂരിയും അറസ്റ്റിലായി. അഴിമതി വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റെ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്ന് പുറത്തേക്ക് പണം കൈമാറ്റം ചെയ്തുവെന്ന കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കേസ്. പത്തുമാസത്തിനിടെ 29 വ്യാജ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാടാണ് ആസിഫ് സര്‍ദാരി നടത്തിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് ഉടനെയാണ് അറസ്റ്റ്. ഇസ്ലാമാബാദിലെ വസതിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ സ്വന്തം കമ്പനിയിലേക്ക് നിക്ഷേപം നടത്തിയതിനും ആസിഫിനെതിരെ കേസുണ്ട്. കേസില്‍ ആസിഫ് അടക്കം 20 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

അറസ്റ്റിനെതിരെ സര്‍ദാരിയും കുടുംബവും ഉടന്‍ പാക് സുപ്രീംകോടതിയെ സമീപിച്ചേക്കും. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് കൂടിയായ ആസിഫ് അലി സര്‍ദാരി 2008ല്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പ് പത്ത് വര്‍ഷത്തോളം അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment