BREAKING NEWS: ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഇന്ന് പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു അന്ത്യം. എയിംസിലായിരുന്നു അന്ത്യം. അറുപത്തിയാറു വയസ്സായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍, പീയുഷ് ഗോയല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലെത്തി അദ്ധേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായതിനാല്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*