Film Star Ambareesh Passes Away l മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ അംബരീഷ് അന്തരിച്ചു
മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ അംബരീഷ് അന്തരിച്ചു
ബെംഗളുരു: മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ എം.എച്ച് അംബരീഷ്(66) അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം.പ്രശസ്ത സിനിമാ താരം സുമലതയാണ് ഭാര്യ. ആരാധകര്‍ സ്നേഹത്തോടെ അംബിയെന്നു വിളിച്ചിരുന്ന അദേഹം 200ലധികം കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
റിബല്‍ സ്റ്റാര്‍ എന്ന വിശേഷണവും അദേഹത്തിനുണ്ടായിരുന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബലായി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം.രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദേഹം 2006-ല്‍ യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു.
Leave a Reply
You must be logged in to post a comment.