തിരുവനന്തപുരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലെ ബൈക്ക് ഷോ റൂമിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് ഇന്നലെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. പോലീസ് അന്വേഷണം നടത്തിന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കം നിലനിന്നിരുന്നു.

സുഹൃത്ത്‌ അനന്തവിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു.

തട്ടിക്കൊണ്ട് പോയ സംഘത്തിനെ കണ്ടെത്താന്‍ പോലീസ് നഗരത്തിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. ക്ഷേത്രത്തിലുണ്ടായ തര്‍ക്കമാകം കൊലപാതകത്തിന് കാരണമെന്ന് പോലീസ് നിഗമനം. തമ്പാനൂര്‍ ഭാഗത്താണ് സംഘത്തെ അവസാനമായി കണ്ടത്. പോലീസ് അന്വേഷണം തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment