ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ

Four arrested for assaulting hospital staff

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ.

കല്ലൂർകാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (21), വളനിയിൽ വീട്ടിൽ ജോബിൻ (22), മഠത്തിൽപറമ്പിൽ അജയ് (18), നാരായണത്ത് പറമ്പിൽ അനന്തു (22) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീജിത്തിന്‍റെ നേതൃത്വത്തിലെ ത്തിയ സംഘം ആശുപത്രിയിൽ ആക്രമണം അഴിച്ചു വിടുകയായി രുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽപോയി.

സംഘത്തിലെ ജോബിൻ മോഷണ കേസിലെയും, അനന്തു അടിപിടി കേസിലെയും പ്രതിയാണ്. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ സി.ജെ.മാർട്ടിൻ, എസ്.ഐ വി.കെ.ശശികുമാർ, എ.എസ്.ഐ മരായ സി.എം.രാജേഷ്,

സുനിൽ സാമുവൽ, സി.പി.ഒ മാരായ ബിബിൽ മോഹൻ, ജീൻസ് കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായി രുന്നു. ആരോഗ്യ പ്രവർത്തകർക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങ ൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എസ്.പി. കെ. കാർത്തിക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*