വാഹനാപകടം; ഹണിമൂണ്‍ ട്രിപ്പിനുപോയ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ബാംഗ്ലൂരിലേക്ക് ഹണിമൂണ്‍ ട്രിപ്പിന് പോയ ദമ്പതികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32), ഭാര്യ ചൊക്ലി യു പി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാര്‍ പുലര്‍ച്ചെ ടാങ്കര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply