‘താങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താൽപ്പര്യമുണ്ട് ‘ ; മുന്നറിയിപ്പുമായി റൂറൽ പോലീസ്




താങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താൽപ്പര്യമുണ്ട്; മുന്നറിയിപ്പുമായി റൂറൽ പോലീസ്

ഓൺലൈൻ തട്ടിപ്പുകളുടെ ചാകരയായി കൊറോണക്കാലം മാറുന്നു.

” താങ്കളുടെ ബിസിനസിൽ പങ്കാളി യാകാൻ എനിക്ക് താൽപ്പര്യമുണ്ട് … അതിന് പണം മുടക്കാൻ ഞാൻ തയ്യാറുമാണ് . ” നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലുള്ള ഏതെങ്കിലും ഒരു വിദേശ സുഹൃത്ത് ഇത്തരത്തിൽ മെസേജ് അയച്ചാൽ സൂക്ഷിക്കുക .

വരും വരായ്മകൾ ആലോചിക്കാതെ അതിൻറെ പിറകെ പോയൽ പണം പോകുമെന്ന് ഉറപ്പ് കോറോണ ക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ പെരുകിയ സാഹചര്യ ത്തിലാണ് എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ . കാർത്തിക്ക് മൂന്നറിയിപ്പ് നൽകുന്നത് .

ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ മുഖമാണിത് . റൂറൽ ജില്ലയിൽ നിന്നു മാത്രം വ്യത്യസ്ത കേസുകളിലായി ഇത്തരം തട്ടിപ്പു അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ് . നിങ്ങളുടെ പ്രൊഫൈലിനെ പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ആണ് ആദ്യം അവർ ചെയ്യുന്നത്.

ബിസിനസ് ചെയ്യുന്നവർ, പ്രൊഫഷണ ലുകൾ എന്നിവരെയായിരിക്കും ലക്ഷ്യമിടുന്നത് . താങ്കളുടെ പെരുമാറ്റ ത്തിലും ബിസിനസ്സിലും ആകൃഷ്ടരായ തുകൊണ്ടാണ് പണം മുടക്കാൻ തയാറാകുന്നതെന്ന് ഈ ‘ വേദനി ക്കുന്ന കോടീശ്വരൻ പറയുന്നതോടെ നല്ലൊരു ഭാഗം ആളുകളും ചിതിയിൽ വീഴുകയായി .

പിന്നീട് സൗഹൃദമായി . ചാറ്റിംഗായി . പിരിയാൻ കഴിയാത്ത ബന്ധമായി . ഇതിനിടയിൽ ബിസിനസ് പങ്കാളി ആകുന്നതിനോ ആരംഭിക്കുന്നതിനോ വേണ്ടി കുറച്ച് പണവും ഒന്നു രണ്ടു സമ്മാനവും അയക്കുന്നുവെന്ന മെസേജും വരും , പണം ഡോളറും , പൗണ്ടും , യൂറോയുമൊക്കെ ആണ് .

ഐ ഫോൺ , ഐപാഡ് , വാച്ച് വിലവരുന്ന സമ്മാനങ്ങളാണ് കൊറിയർ ആയി വരുമെന്ന് പറയുന്നത് . ഇതെല്ലാം പറയുമ്പോൾ വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ … അവിടെ തട്ടിപ്പിൽ അകപ്പെടുകയായി . പണമുൾപ്പടെയുള്ള സാധന സാമഗ്രികൾ പായ്ക്ക് ചെയ്യുന്നതി ൻറെയും , അയക്കുന്നതിൻറെയും , കൊറിയർ വിവരങ്ങളും ഫോട്ടോകളും , വീഡിയോകളും സമയാസമയങ്ങളിൽ അവർ നൽകികൊണ്ടിരിക്കും .

തട്ടിപ്പിൻറെ അടുത്ത ഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ആയിരിക്കും വിളികൾ വരുന്നത് . സംഗതികളെല്ലാം ഡൽഹി എയർപോർട്ടിലെത്തി യിട്ടുണ്ടെന്നും വിലാസം വെരിഫൈ ചെയ്യാനാണെന്നു പറഞ്ഞ് കൊറിയർ കമ്പനി വിളിക്കുന്നതോടെ തട്ടിപ്പിൻറെ രണ്ടാം ഘട്ടം ആരംഭിക്കും . പിന്നെ സാധനം വീട്ടിലെത്തുന്നതിനുള്ള ഫീസ് അടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ” ഔദ്യോഗിക വിളി വരികയായി.

കൊറിയർ കമ്പനിയുടെ ക്ലിയറൻസ് ഫീസ് , കസ്റ്റംസ് പിടിച്ചതിനാൽ ഫൈൻ , ആർ.ബി.ഐ.യുടെ പിഴ ഇങ്ങനെ വ്യത്യസ്ത പേരിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് ആയി ലക്ഷങ്ങൾ ഊരി എടുക്കും . വന്നിരിക്കുന്ന തുടങ്ങി ലക്ഷങ്ങൾ

പാഴ്സലിന്റെ മൂല്യം ലക്ഷങ്ങളും കോടികളും ആയതു കൊണ്ട് എത്രകാശ് ഏത് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചും സമ്മാനപൊതി കൈക്കലാക്കാൻ ഇക്കൂട്ടർ തയ്യാറാകും . മാത്രവുമല്ല ലക്ഷങ്ങൾ മൂല്യമുള്ള വിദേശ കറൻസി ഇത്തരത്തിൽ കൊറിയറായി നിങ്ങൾക്ക് അയക്കപ്പെട്ടതിനാൽ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും , അന്വേഷണ നടപടികൾ നേരിടേണ്ടിവരുമെന്നും ജയിലിൽ വരെ പോകേണ്ടി വരുമെന്നുമുള്ള ഭീഷണിയും പുറകെ ഉണ്ടാകും .

പലപ്പോഴായി പല കാരണങ്ങൾക്കായി ലക്ഷങ്ങൾ നഷ്ടമായിക്കഴിയുമ്പോ ഴാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് മനസിലാവുക … പിന്നെ പരാതിയായി … നെട്ടോട്ടമായി . ആദ്യകാലങ്ങളിൽ സൗഹൃദം സ്ഥാപിച്ച് സമ്മാനം അയക്കുന്ന രീതിയായിരുന്നുവെങ്കിൽ … ഇപ്പോൾ ചാരിറ്റിക്ക് വേണ്ടിയും , ബിസിനസ് പങ്കാളി ആകുന്നതിനും , ബിസിനസ് തുടങ്ങുന്നതിനുമൊക്കെ തട്ടിപ്പ് രീതികൾക്ക് രൂപ് മാറ്റം വരുത്തിയിട്ടുണ്ട് .

സമൂഹത്തിലെ എല്ലാ തലങ്ങളിലുമു ള്ളവർ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടുന്നുണ്ട് . വിദ്യാസമ്പന്നരും , സർക്കാർ ഉദ്യോഗസ്ഥരും , പാഫഷണ ലുകളും , യുവതി യുവാക്കളും തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഇതിൻറെ ഇരകളായിട്ടുണ്ട് .

ലക്ഷങ്ങൾ നഷ്ടപ്പെട്ട് പലരും നാണ ക്കേടുകൊണ്ട് പുറത്ത് പറയുക വര ചെയ്യാറില്ല . ഇത്തരം മെസേജുകളിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും , ഇങ്ങനെ വരുന്ന മെസേജുകൾ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്നും ജില്ലാ പോലീസ് മേധാവി കെ . കാർത്തിക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*