നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങളായി വ്യാജ അഭിഭാഷകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങളായി വ്യാജ അഭിഭാഷകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. അഭിഭാഷകനെന്ന നിലയില്‍ കേസുകളെടുത്ത് നിരവധിപ്പേരില്‍ നിന്നും എംജെ വിനോദെന്നയാള്‍ പണം തട്ടിയതിന്റെ തെളിവ് ഇയാളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതില്‍ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു.

ബംഗളൂരുവിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന എംജെ വിനോദ് പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ളയാളാണ്.

വിനോദിന്റെ ഓഫീസ് നെയ്യാറ്റിന്‍കര കോടതി പരിസരത്തായിരുന്നു. ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകന്‍ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്.

വിനോദിനെ അറസ്റ്റ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡയില്‍ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വര്‍ഷങ്ങളായി നെയ്യാറ്റികര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിനോദിന്റെ കൈവശത്തു നിന്നും 400 ലധികം കേസുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. വിനോദിന്റെ രേഖകള്‍ വ്യാജമണെന്ന് ബാര്‍ കൗണ്‍സിലിന്റെ അന്വേഷണത്തിലും കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*