കനത്ത ചൂട്; ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കനത്ത ചൂട്; ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

നെയ്യാറ്റിൻകര: സംസ്ഥാനത്ത് ചൂട് കനക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേരാണ് സൂര്യാഘാതം ഏറ്റു മരണപ്പെട്ടത്. സൂര്യതാപമേറ്റ് നിരവധിപേര്‍ക്ക് ശരീരത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയും ചികിത്സ തേടുകയും ചെയ്തു. കനത്ത ചൂടില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു. നെയ്യാറ്റിന്‍കരയിലാണ് സംഭവം.

നെയ്യാറ്റിന്‍കര അതിയന്നൂർ വലയവിളാകത്ത് ബാകൃഷ്ണന്റെ വീട്ടിലെ ഫ്രിഡ്ജാണ് കനത്ത ചൂടില്‍ പൊട്ടിത്തെറിച്ചത്. തകര ഷീറ്റ് മേഞ്ഞ മേല്‍ക്കൂരിയില്‍ നിന്നും ഉണ്ടായ യുറന്ന താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് കരുതന്നത്.

സംഭവ സമയത്ത് ബാലകൃഷണനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ വലിയ ശബ്ദം കേട്ടതോടെ വീടിന് പുറത്തേക്ക് ഓടി. സംഭവിച്ചത് എന്താണെന്ന് പിന്നീടാണ് മനസ്സിലായത്‌. ശബ്ദം കേട്ടതോടെ കുട്ടികള്‍ പുറത്തേക്കു ഓടിയത് കാരണം വലിയ ദുരന്തം ഒഴിവായി.

രണ്ട് മുറികളുള്ള വീടിന്‍റെ ഹാളും അടുക്കളയും പൊട്ടിത്തെറിയില്‍ കത്തിനശിച്ചു. നെയ്യാറ്റിൻകരയിൽ നിന്നും അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. അതേസമയം വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകാന്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

സംസ്ഥാനത്ത് ഇതുവരെ വേനല്‍ മഴ ലഭിച്ചത് കൊല്ലത്തും വയനാടും പത്തനംതിട്ടയിലും മാത്രമാണ്. എന്നാല്‍ ഈ മാസം പകുതിയോടെ ബാക്കിയുള്ള ഇടങ്ങളിലും വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply