‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ്
‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ്
നിങ്ങൾ കൊന്നതാണ് എന്റെ ചിറ്റപ്പനെ, എന്‍റെ ചിറ്റപ്പന്‍ അനധികൃതമായി സമ്പാദിച്ചു എന്ന് പറയുന്നവര്‍ അതിന്റെ തെളിവുകള്‍ കൂടി വെളിപ്പെടുത്തണമെന്ന് തന്‍റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ഗാഥാ മാധവ് മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. ഹരികുമാറിന്‍റെ സഹോദരന്‍ മാധവന്‍ നായരുടെ മകളാണ് ഗാഥാ മാധവ്.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂർവവം അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.
എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യൻ ആണെന്ന്, അയാൾക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങൾ ചിന്തിച്ചില്ല..ഞാൻ വെല്ലു വിളിക്കുന്നു,
മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാൾക്കെതിരെ ഉള്ള intelligence റിപ്പോർട്ടുകൾക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകൾ നിങ്ങൾക്കാർക്കെങ്കിലും ഹാജർ ആക്കാമോ?മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്. നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, ഏരിഞ്ഞടങ്ങുന്നുണ്ട്.
Leave a Reply