ഗാലക്സി എ-70 ; ഇന്ത്യയിലെത്തുക ഏപ്രിൽ 10 ന്
കിടിലൻ ഫീച്ചറുകളുമായി സാംസംഗിന്റെ ഗാലക്സി എ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ ഗാലക്സി എ-70 അവതരിപ്പിച്ചു. ഗാലക്സി എ സീരീസിലെ ഏറ്റവും വലിയ സ്ക്രീനുള്ള മോഡല്‍ എന്ന വിശേഷണവുമായി വരുന്ന എ-70 ന് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഇന്‍ഫിനിറ്റി യു ഡിസ്പ്ലെയാണുള്ളത്.
കൂടാതെ ഇതിൽ ഒക്ടാകോര്‍ പ്രോസസര്‍, ആറ് ജിബി റാമിന്റെയും എട്ട് ജിബി റാമിന്റെയും വേരിയന്റുകള്‍, 128 ജിബി റോം (512 ജിബി വരെയായി വര്‍ധിപ്പിക്കാം), ആന്‍ഡ്രോയ്ഡ് പൈ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ള 4,500 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഫീച്ചറുകളില്‍പ്പെടുന്നു.
ഗാലക്സി എ-70യിൽ ട്രിപ്പിള്‍ റിയര്‍ കാമറ (32+8+5 എംപി)യും 32 എംപി സെല്‍ഫി കാമറമയും ഫോണിനുണ്ട്. കോറല്‍, ബ്ലൂ, ബ്ലാക്, വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്.
Leave a Reply