മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

gang who planned the robbery has been arrested
മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽതൃപ്പൂണിത്തുറ തെക്കും ഭാഗം പടന്നയിൽ വീട്ടിൽ കാളിദാസ് എസ് പടന്നയിൽ (19) ആണ് കുന്നത്തുനാട് പോലിസിന്‍റെ പിടിയിലായത്. സംഘത്തിലെ മൂന്നുപേരെ രണ്ടു ദിവസം മുമ്പ് രാത്രിയിൽ പിടികൂടി യിരുന്നു.

ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ ആണ്. ഇവരുടെ കൂടെ യുണ്ടായിരുന്നയാളാണ് കാളിദാസ് . ഇയാൾക്കെതിരെ രണ്ട് മയക്കു മരുന്നു കേസുകളും, രണ്ട് അടിപിടി കേസുകളുമുണ്ട്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.

പകൽ മോഷണം സ്ഥലം കണ്ടുവച്ച ശേഷം രാത്രി മോഷണം നടത്തു കയാണ് സംഘത്തിന്‍റെ പതിവ്. മോഷ്ടിച്ച വാഹനത്തിലാണ് സംഘം യാത്ര ചെയ്തിരുന്നത്. പെരുമ്പാവൂർ എ എസ് പി അനുജ് പലിവാൽ, എസ് എച്ച് ഒ വി.ടി.ഷാജൻ, എസ് ഐമാരായ എം.പി.എബി, കെ.ടി ഷൈജൻ,

എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ മാരായ പി.എ.അബ്ദുൾ മനാഫ്, വി.എസ്.ഷർനാസ് തുടങ്ങിയവരാണ് അന്വേഷണ സംഘ ത്തിൽ ഉണ്ടായിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*