കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മൂന്നര കിലോ കഞ്ചാവുമായി 4 യുവാക്കൾ പിടിയിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് ( 26 ), കണ്ണിമോളത്ത് വീട്ടിൽ അഖിൽ ( 32 ), തോട്ടു മുഖം തോപ്പിൽ വീട്ടിൽ ഷിജു (32) മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കൽ വീട്ടിൽ ലിജിത്ത് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
വ്യാപകമായി വിൽപന നടത്തുന്ന സംഘമാണിത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ ടൗണിൽ നിന്നും ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായി നവനീത് ,അഖിൽ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടിക്കുകയായിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും കിലോയ്ക്ക് 12000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം 100 ഗ്രാം പൊതികളിലാക്കി വില്പന നടത്തിവരികയായിരുന്നു.
വിദ്യാർത്ഥികളും യുവാക്കളും ആയിരുന്നു ഇവരിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്. രാത്രി സമയങ്ങളിലാണ് വില്പന. ഷിജുവിനെ 2016 ൽ അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
നവനീതിനെ 2019 ൽ 110 മയക്കുമരുന്ന് ഗുളികകളുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്. എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് എസ്. ഐമാരായ റിൻസ് എം തോമസ്, ജോസി .എം ജോൺസൻ ,
ഗ്രീഷ്മ ചന്ദ്രൻ , ഏ.എസ്.ഐ എം. കെ അബ്ദുൾ സത്താർ, എസ്.സി.പി. ഒ പി.എ അബ്ദുൾ മനാഫ്, സി.പി. ഒമാരായ എം.ബി സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply