പാചകത്തിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു

പാചകത്തിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു

കൊല്ലം: പാചകത്തിനിടെ ഗ്യാസ് സിലണ്ടറില്‍ നിന്നും തീപിടിച്ച് ദമ്പതികള്‍ മരിച്ചു. ഗ്യാസ് സിലണ്ടറിന് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ ഇരുവര്‍ക്കും പൊള്ളല്‍ എല്ക്കുകയായിരുന്നു.

കൊല്ലം എഴുകോണ്‍ അമ്പലത്തുംകാല കാക്കാക്കോട്ടൂര്‍ പാലവിള പുത്തന്‍ വീട്ടില്‍ യോഹന്നാന്‍ (60), ഭാര്യ അന്നമ്മ യോഹന്നാന്‍ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്.

വലിയ ശബ്ദത്തോടെ സിലണ്ടര്‍ പൊട്ടി തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അടുക്കളയും അതിനോട് ചേര്‍ന്നുള്ള രണ്ടു മുറികളും പൂര്‍ണ്ണമായും തകര്‍ന്നു.

ഇവരുടെ മകന്‍ ജോമോന്‍ മുകള്‍ നിലയില്‍ ആയിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചെ 5.30ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മണിയോടെ അന്നമ്മയും ആറ് മണിയോടെ യോഹന്നാനും മരിച്ചു. എഴുകോണ്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply