‘മെഹ്ബൂബ മുഫ്തിക്ക് എന്നെ ബ്ലോക്ക് ചെയ്യാം, എന്നാല്‍ 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല’; മറുപടിയുമായി ഗൗതം ഗംഭീര്‍

‘മെഹ്ബൂബ മുഫ്തിക്ക് എന്നെ ബ്ലോക്ക് ചെയ്യാം, എന്നാല്‍ 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല’; മറുപടിയുമായി ഗൗതം ഗംഭീര്‍

മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്ത ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീര്‍.

മെഹ്ബൂബക്ക് തന്നെ ബ്ലോക്ക് ചെയ്യാമെന്നും എന്നാല്‍ നൂറ്റി മുപ്പത് കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു. രാജ്യത്ത് ശക്തമായ ഒരു തരംഗം നിലവിലുണ്ടെന്നും അത് മനസ്സിലാക്കിയില്ലെങ്കില്‍ മെഹ്ബൂബ ആ തരംഗത്തില്‍ മുങ്ങിപ്പോകുമെന്നും ഗംഭീര്‍ മുന്നറുയിപ്പ് നല്‍കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ‘2014ല്‍ രാജ്യത്ത് ശക്തമായ ഒരു തരംഗമുണ്ടായിരുന്നു. 2019ല്‍ അത് സുനാമിയായി വീശിയടിക്കുന്നു. വികസനമെന്നാണ് അതിന്റെ പേര്.’ ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന് മുന്നില്‍ സമൂഹ മാദ്ധ്യമങ്ങളിലെ വാഗ്വാദത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മെഹ്ബൂബ മുഫ്തി അദ്ദേഹത്തെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തിരുന്നു. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370, 35എ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും സമൂഹ മാദ്ധ്യമങ്ങളില്‍ വാഗ്വാദത്തിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment