കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ വന്നിട്ടുണ്ട്; വെളിപ്പെടുത്തി ഗായത്രി

കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ വന്നിട്ടുണ്ട്; വെളിപ്പെടുത്തി ഗായത്രി

സിനിമകളില്‍ അഭിനയിക്കാനായി പല സാഹസങ്ങളില്‍ മുതിരുന്നവരായിരിക്കും മിക്ക അഭിനേതാക്കളും. അത്തരത്തില്‍ തനിക്കുണ്ടായ അനുഭവം തുറന്ന്പറയുകയാണ് നടി ഗായത്രി സുരേഷ്. അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. റെഡ് എഫ്എമ്മിലാണ് കാര്യങ്ങള്‍ താരം പറഞ്ഞത്

സിനിമയില്‍ അവസരം വേണമെങ്കില്‍ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് ഗായത്രി സുരേഷ് വെളിപ്പെടുത്തിയത്. ഗായത്രിക്കൊപ്പം ക്യൂന്‍ താരം ധ്രുവും പങ്കെടുത്തിരുന്നു. കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം സന്ദേശങ്ങള്‍ക്കൊന്നും താന്‍ മറുപടി നല്‍കാറില്ലെന്നും നടി പറഞ്ഞു.

ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് നടി പറയുന്നു. അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന എറ്റവും നല്ല മറുപടി. അതേസമയം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശം അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന്‍ തുറന്ന്പറഞ്ഞു.

അതേസമയം തനിക്ക് വന്ന ഇത്തരം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും നടി പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരിയിലൂടെയായിരുന്നു ഗായത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റ്ം. ചില്‍ഡ്രന്‍സ് പാര്‍്ക്കാണ് നടിയുടെ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply