ഗിയർ മാറ്റി പെൺകുട്ടികൾ, വളയം പിടിച്ച് ഡ്രൈവർ
വിനോദയാത്രയ്ക്കിടെ പെൺകുട്ടികളെ ഗിയർമാറ്റാൻ അനുവദിച്ച ബസ് ഡ്രൈവർക്കെതിരെ നടപടി. വയനാട് കൽപ്പറ്റ സ്വദേശിയായ എം. ഷാജിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധയോടെ മനുഷ്യജീവനു അപായമുണ്ടാക്കത്തക്ക വിധം ബസോടിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗോവയിലേക്ക് ഗവ. കോളജിലെ വിദ്യാർഥികൾ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്പോൾ ഗിയർ മാറ്റുന്നത് കാബിനിൽ കയറിയ പെൺകുട്ടികളാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആരോ പകർത്തുകയും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അയച്ചു കൊടുത്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബസും ഡ്രൈവറെയും കണ്ടെത്തി അധികൃതർ നടപടി എടുക്കുകയായിരുന്നു.
Leave a Reply