General Train Ticket booking l ജനറല്‍ ടിക്കറ്റും ആപ്പ് വഴി
നവംബര്‍ ഒന്നുമുതല്‍ രാജ്യത്തൊട്ടാകെ ജനറല്‍ ടിക്കറ്റും ആപ്പ് വഴി ബുക്ക് ചെയ്യാം General Train Ticket booking
General Train Ticket booking റെയില്‍വേയുടെ ജനറൽ ടിക്കറ്റുകൾ നവംബര്‍ ഒന്നുമുതല്‍ യു.ടി.എസ്. ആപ്പ് മുഘേനേ രാജ്യത്തൊട്ടാകെ ഓൺലൈൻ ആയി എടുക്കാം. ഇത്തരത്തിൽ പ്ലാറ്റ് ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റുമെല്ലാം ആപ്പ് വഴിഎടുക്കാം.അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓണ്‍ മൊബൈല്‍) എന്ന ആപ്പ് ആണ് റെയിൽവേ ഇതിനായി ലോഞ്ച് ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് നമ്മുടെ മൊബൈല്‍നമ്പര്‍ യൂസര്‍ ഐ.ഡി.യായി നൽകി എളുപ്പം പ്രൊഫൈല്‍ ഉണ്ടാക്കാം. എന്നാൽ റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെനിന്നുമാത്രമെ ഈ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ പറ്റൂ. കാരണം സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസിന്റെ അദൃശ്യവേലി (ജിയോ ഫെന്‍സിങ്)കൊണ്ട് സുരക്ഷിതമാക്കിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ സ്റ്റേഷന്റെ 25 മീറ്റര്‍ ചുറ്റളവില്‍ മൊബൈലില്‍ ടിക്കറ്റ് കിട്ടില്ല. മറ്റൊരു ന്യൂനത ഒരെസമയം നാലുടിക്കറ്റില്‍ കൂടുതൽ അനുവദിക്കുകയില്ല എന്നതാണ്. എന്നാൽ സ്ഥിരംയാത്രചെയ്യുന്ന സ്റ്റേഷനുകള്‍ മുന്‍കൂട്ടി നല്‍കി ടിക്കറ്റ് വേഗം ബുക്ക്ചെയ്യാവുന്ന ‘ക്വിക്ക് ബുക്കിങ്’ സംവിധാനം ഈ ആപ്പിലുൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് പരിശോധിക്കുന്ന സമയത്ത് ആപ്പിൽ കയറി ‘ഷോ ടിക്കറ്റ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ടിക്കറ്റ് കാണിക്കാം.
റെയില്‍വേയുടെ ഇ-പേമെന്റ് സംവിധാനമായ ആര്‍ വാലറ്റ് ഉപയോഗിച്ച് സര്‍വീസ് ചാര്‍ജ് നല്‍കാതെ ടിക്കറ്റെടുക്കാൻ പറ്റും. അതല്ലെങ്കിൽ നെറ്റ്ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടിക്കറ്റ് എടുക്കുന്നതിനാവശ്യമായ പണം നിക്ഷേപിക്കാം. സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടര്‍ മുഖേനയും ഇതലേക്ക് പണമിടാവുന്നതാണ്. ഈ തുകയ്ക്ക് കാലാവധി ഇല്ല.
നിലവിൽ ഓണ്‍ലൈൻ ജനറല്‍ ടിക്കറ്റ് വില്പനയിലൂടെ റെയിൽവേക്ക് പ്രതിദിനം ലഭിക്കുന്നത് 45 ലക്ഷം രൂപയാണ്. ഈ സംവിധാനം വരുന്നതോടെ ടിക്കറ്റെടുക്കാതെ പ്ലാറ്റ്ഫോമില്‍ കയറുന്നതും, ട്രെയിനില്‍ പരിശോധന ഉണ്ടെങ്കിൽ മാത്രം ടിക്കറ്റെടുക്കുന്നതും ഒരു പരിധിവരെ തടയാൻ പറ്റും.
Leave a Reply
You must be logged in to post a comment.