ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുന്‍ കേന്ദ്രപ്രതിരോധമന്ത്രിയും കണ്‍വീനറുമായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. സമതപാര്‍ട്ടി സ്ഥാപക നേതാവും എന്‍ഡിഎ കണ്‍വീനറുമായിരുന്നു.അടിയന്തരാവസ്ഥക്ക് എതിരായ പോരാട്ടങ്ങള് നയിച്ചു. പാര്‍ക്കിസന്‍സ് മറവി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

Also Read >> നോണ്‍ പ്രാക്ടീസിങ് അലവന്‍സും വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വലിയൊരു ശതമാനം ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്ളതെന്ന് റിപ്പോര്‍ട്ട്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി.

മാത്രമല്ല പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. പി. വേണുഗോപാല്‍, ജനറല്‍ മെഡിസിന്‍ അസി. പ്രൊഫ. ഡോ. അബ്ദുള്‍ സലാം എന്നിവരും ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്.

ഡോ. ആര്‍.വി. രാംലാലിന്റെയും ഡോ. വേണുഗോപാലിന്റെയും സ്വകാര്യ പരിശോധന കേന്ദ്രങ്ങളില്‍ രോഗികളെന്ന പേരില്‍ എത്തിയ മാധ്യമ സംഘമാണ് വാര്‍ത്തകള്‍ കണ്ടെത്തിയത്. ഇരുന്നൂറ് രൂപയാണ് ഇവിടുത്തെ പരിശോധന ഫീസ്. ആശുപത്രിയിലെക്കാള്‍ തിരക്കും ഇവിടെ ഉണ്ടായിരുന്നു.

എന്നാല്‍ ഇവരെല്ലാം നോണ്‍പ്രാക്ടീസിങ് അലവന്‍സായി അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിതശതമാനം കൈപ്പറ്റിയ ശേഷമാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 200 ഡോക്ടര്‍മാരാണ് കൈപ്പറ്റുന്നത്.

ഇതിനായി സര്‍ക്കാര്‍ കഴിഞ്ഞമാസം മാത്രം ആകെ 22,20540 രൂപയാണ് നല്‍കിയത്. സംസ്ഥാനത്താകെ നോണ്‍ പ്രാക്ടീസിങ് അലവന്‍സിനായി ഒരു കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്.

കഴിഞ്ഞമാസം പതിമൂവായിരം രൂപയോളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ ഇങ്ങനെ കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരാവകാശരേഖകളില്‍ പറയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*