വരണ്ട ചുണ്ടുകളുടെ പരിഹാരം ഇനി വീട്ടില്‍ ചെയ്യാം

വരണ്ട ചുണ്ടുകളുടെ പരിഹാരം ഇനി വീട്ടില്‍ ചെയ്യാം

സൗന്ദര്യത്തിനു വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും. വരണ്ട ചുണ്ടുകള്‍ എപ്പോഴും ഒരു സൗന്ദര്യ പ്രശ്നം തന്നെയാണ്. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ കണ്ടെത്താം.

ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോള്‍ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഒരു പദാര്‍ത്ഥമാണ് നാരങ്ങാനീര്. നാരാങ്ങാ നീരില്‍ ഗ്ലിസറിന്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.

റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു.

കിടക്കുന്നതിന് മുന്‍പ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment