ഇഞ്ചി മാഹാത്മ്യം
നൂറ്റൊന്ന് കറികൾക്ക് സമം ഇഞ്ചിക്കറിയെന്ന് പണ്ട് മുതൽക്കേ നാംകേൾക്കുന്നതാണ്. സർവ്വരോഗ സംഹാരിയായും രുചിയിലും ഗുണത്തിലും മുന്നിട്ട് നിൽക്കുയും ചെയ്യുന്ന ഇഞ്ചിയില്ലാതെ മിക്ക കറികളും കൂട്ടുകളും പൂർത്തിയാകില്ല.
പണ്ട്കാലം മുതലേ ഒറ്റമൂലിയായി ഉപയോഗിക്കുന്നതാണ് ഇഞ്ചി. വയറിലുണ്ടാകുന്ന വേദനയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും സമാസമം എടുത്ത് ഉപ്പ് ചേർത്ത് കഴിച്ചാൽമതി.
വയറ്റിലുണ്ടാകുന്ന ജീർണ്ണിക്കലിനും നല്ലൊരു ഔഷധമാണിത്. ജലദോഷത്തിനും അതിസാരത്തിനും വരെ പ്രതിവിധിയാണ് നമ്മുടെ ഇഞ്ചി.
മോരിൽ ഇഞ്ചി ചേർത്ത് കുടിയ്ക്കുന്നത് അജീർണ്ണം ഇല്ലാതാക്കാനും ദഹനത്തിനും സഹായകരമാണ്. ദാഹിക്കുമ്പോൾ കോള പോലുള്ളവ കുടിക്കുന്നത് ദോഷവും മോരുംവെള്ളം പതിൻമടങ്ങ് ഗുണവും നൽകുന്നു. ഇഞ്ചിയും ചുക്കായുമെല്ലാം വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ രോഗങ്ങളെ പമ്പകടത്തും.
Leave a Reply
You must be logged in to post a comment.