വണ്ണം കുറയണോ? ഇഞ്ചി ഉപയോഗിച്ചുള്ള ഈ പാനീയങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ

വണ്ണം കുറയണോ? ഇഞ്ചി ഉപയോഗിച്ചുള്ള ഈ പാനീയങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ

വണ്ണം കൂടുതലുള്ളവരുടെ വലിയ വെല്ലുവിളിയാണ് അതൊന്ന് കുറയ്ക്കുകയെന്നുള്ളത്. എന്നാല്‍ അമിതവണ്ണക്കാര്‍ക്ക് പെട്ടെന്ന് തടി കുറയ്ക്കാനും വിലയ മടിയായിരിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില പാനീയങ്ങളാണ് പരിചയപ്പെടുത്തുന്നത്.

ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ പാനീയങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഗുണം നല്‍കും. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാംഈ പാനീയം സഹായിക്കും. shogaols, gingerols എന്നീ ഘടകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് ഇഞ്ചിയും നാരങ്ങയും ദഹനത്തെ സഹായിക്കുന്നവയും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ ഒന്നിച്ച് കഴിക്കുന്നത് ഗുണം ചെയ്യും. ഇഞ്ചി ചായയില്‍ നാരങ്ങ പിഴിഞ്ഞ് ആയാലും കുടിക്കാം.

നാരങ്ങ, തേന്‍, വെള്ളം അങ്ങനെ എന്തും ചേര്‍ത്ത് ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സാഹയിക്കുന്നു. ഗ്രീന്‍ ടീയില്‍ ഇഞ്ചി ചേര്‍ത്ത് ഉണ്ടാക്കാം. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇവ സമം ചേര്‍ത്ത് കുടിച്ചാല്‍ ഭാരം കുറയും. തീര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment