ഗിരീഷ് കർണാട് പ്രഥമ പുരസ്കാരം പ്രമോദ് പയ്യന്നൂരിനും രാജു എബ്രഹാമിനും
ഗിരീഷ് കർണാട് പ്രഥമ പുരസ്കാരം പ്രമോദ് പയ്യന്നൂരിനും രാജു എബ്രഹാമിനും

നാടക-ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകൻ ഗിരീഷ് കർണാടിന്റെ നാമധേയത്തിലുള്ള സ്മാരക വേദിയുടെയും നാഷണൽ തീയേറ്ററി ന്റെയും പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം പ്രമോദ് പയ്യന്നൂരിന്.

നാടക ദൃശ്യമാധ്യമരംഗത്തെ വേറിട്ടതും, ജനകീയവുമായ സംഭാവ നകൾ പരിഗണിച്ചാണ് പുരസ്കാരം. ജീവകാരുണ്യത്തിനും സാമൂ ഹ്യപ്രവർത്തനത്തിനുമുള്ള അവാർഡിന് മുൻ എം.എൽ.എ രാജു എബ്രഹാം അർഹനായി.

ഇതര പുരസ്കാരങ്ങൾ – ഷാജി ഇല്ലത്ത് (ഗാനരചന), ഡോ. രാജാ വാര്യർ (നാടക ഗ്രന്ഥം), വി.വി. പ്രകാശ് വിഗ്സ്സ് (കേശാലങ്കാരം, ചമയം), മുരളി അടാട്ട് (ഫോക് ലോർ). 25,000 രൂപയും, ശില്പവും, പ്രശംസാപത്രവും ചേർന്നതാണ് അവാർഡ്.

ഡോ. ജോളി പുതുശ്ശേരി, ഡോ. ആർ.ബി. ജയലക്ഷ്മി, കൊടുമൺ ഗോപാലകൃഷ്ണൻ, വിനോദ് നാരായണൻ എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് ആറാം തീയതി കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാ രിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*