മരണപ്പെട്ട കാമുകിയുടെ കുഴിമാടം തേടി കാമുകന്‍ നാട്ടിലെത്തി: പൊലീസ് പൊക്കിയതോടെ പുറത്തുവന്നത് കാമുകിയുടെ ഞെട്ടിപ്പിക്കുന്ന തേപ്പുകഥ…!

മരണപ്പെട്ട കാമുകിയുടെ കുഴിമാടം തേടി കാമുകന്‍ നാട്ടിലെത്തി: പൊലീസ് പൊക്കിയതോടെ പുറത്തുവന്നത് കാമുകിയുടെ ഞെട്ടിപ്പിക്കുന്ന തേപ്പുകഥ…!

മരണപ്പെട്ട കാമുകിയുടെ കുഴിമാടം തേടി കണ്ണൂരിലെത്തിയ കാമുകന്‍ പിന്നീടറിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍.

21 കാരനായ യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരിയായ യുവതിയുമായി വളരെ പെട്ടന്നു തന്നെ പ്രണയത്തിലായി. യുവതിയുടെ സുഹൃത്ത് വഴിയാണ് ഇവര്‍ സംസാരിച്ചിരുന്നത്.

എന്നാല്‍ പ്രതീക്ഷിക്കാതെ ഒരു ദിവസം വിളിച്ചപ്പോള്‍ യുവതി മരണപ്പെട്ടതായി സുഹൃത്ത് യുവാവിനെ അറിയിച്ചു. ഇതില്‍ മനംനൊന്ത് സ്വന്തെ ജീവന്‍ അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവ് അവസാനമായി പ്രണയിനിയുടെ കുഴിമാടം തേടി പുറപ്പെട്ടു.

കണ്ണൂരിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശിയാണ് യുവാവ്. സുഹൃത്തിനോടൊപ്പം കണ്ണൂരിലെത്തിയ യുവാവിന് കൃത്യമായ സ്ഥലം അറിയില്ലായിരുന്നു. മട്ടന്നൂര്‍, ചാലോട്, ചാവശേരി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളില്‍ യുവാവ് പെണ്‍കുട്ടിയുടെ കുഴിമാടത്തിനായി തിരഞ്ഞു.

ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും ഇതിനെ തുടര്‍ന്ന് സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരികയുമായിരുന്നു.

പെണ്‍കുട്ടിയുടെ ഫോണ്‍നമ്പര്‍ വെച്ച് നടത്തിയ പോലീസ് അനേഷണത്തില്‍ യുവതി മരിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാന്‍ അവര്‍ ഉപയോഗിച്ച അടവാണ് മരണ വാര്‍ത്തയെന്നും വ്യക്തമായി. സംഭവത്തിലെ സത്യാവസ്ഥ മനസിലാക്കിയ യുവാവ് മഞ്ചേശ്വരത്തേക്ക് തിരികെ പോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment