പെണ്‍കുട്ടിയുടെ ആത്മഹത്യ; ആലുവ സി ഐക്ക് എതിരെ നടപടി

Girl commits suicide; Action against Aluva CI
പെണ്‍കുട്ടിയുടെ ആത്മഹത്യ; ആലുവ സി ഐക്ക് എതിരെ നടപടി
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ യുവതി തുങ്ങിമരിച്ചു. സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.

ആലുവ ഇടയപ്പുറം സ്വദേശി മൊഫിയ പര്‍വീന്‍(21) ആണ് മരിച്ചത്. ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ ആലുവ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയാണ് യുവതി പരാതി നല്‍കിയത്.

അതേസമയം ആലുവ സിഐ സി എല്‍ സുധീറിനുമെതിരെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.

നിശ്ചയം നടന്നതിനു പിന്നാലെ ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ സ്ത്രീധനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നു കുടുംബം പറയുന്നു.

ഇന്നലെ സിഐയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പക്ഷം ചേര്‍ന്നാണ് പോലീസ് സംസാരിച്ചത് എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പരാതി നല്‍കിയപ്പോള്‍ ആലുവ സിഐ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയത് എന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നു.

സംഭവം പുറത്തുവന്നതോടെ ആലുവ സിഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*