സ്ട്രെയ്റ്റനിംഗ് ചെയ്തത് വിനയായി; മുടികൊഴിഞ്ഞതിൽ മനംനൊന്ത് പെൺക്കുട്ടി ആത്മഹത്യ ചെയ്തു
സ്ട്രെയ്റ്റനിംഗ് ചെയ്തത് വിനയായി; മുടികൊഴിഞ്ഞതിൽ മനംനൊന്ത് പെൺക്കുട്ടി ആത്മഹത്യ ചെയ്തു
മൈസൂർ : ബ്യൂട്ടിപാർലറിൽ വച്ച് ഹെയർ സ്ട്രെയ്റ്റനിംഗ് ചെയ്തതിനെത്തുടർന്നുണ്ടായ മുടികൊഴിച്ചലിൽ മനംനൊന്ത് ബി ബി എ വിദ്യാർത്ഥിനിയായ നേഹ ഗംഗാമ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൈസൂരു സ്വദേശികളായ പെംമെഹ്-ഷൈല ദമ്പതികളുടെ ഏക മകളാണ് നേഹ. മാതാപിതാക്കളുടെ പരാതിയിന്മേൽ ബ്യൂട്ടി പാർലറിനെതിരെ കേസെടുത്തിട്ടുണ്ട്.
അടുത്തിടെയാണ് മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്നും നേഹ മുടി സ്ട്രെയ്റ്റൻ ചെയ്തത്. ഇതിനുശേഷം മുടി നന്നായി കൊഴിയാൻ തുടങ്ങിയതായും ചർമ്മത്തിൽ അലർജി പ്രശ്നങ്ങൾ കണ്ടുതുടങ്ങിയതായും വീട്ടുകാർ പറയുന്നു. ഇത് നേഹയെ വല്ലാതെ അലട്ടിയിരുന്നു. തനിക്ക് കഷണ്ടി വരുമോ എന്ന ഭയവും സഹപാഠികളുടെ ചോദ്യങ്ങളും പെൺകുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു.
മുടിയുടെ കാര്യം ശെരിയാവാതെ താനിനി കോളേജിലേക്ക് പോവില്ലെന്ന് നേഹ മാതാപിതാക്കളോട് പറഞ്ഞിരുന്നു.പേയിങ്ഗസ്റ്റ് ആയി താമസിച്ചിച്ചിരുന്ന വീട്ടിൽ നിന്നും ഓഗസ്റ്റ് 28 ന് ആണ് നേഹയെ കാണാതാവുന്നത്. പിന്നീട് ഈ മാസം ഒന്നാം തീയ്യതി ബലേലിയിലെ ലക്ഷ്മണ തീർത്ഥ നദിക്കരയിൽ വച്ച് നേഹയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കയ്യിൽ അണിഞ്ഞിരുന്ന മോതിരം കണ്ടാണ് മാതാപിതാക്കൾ മൃതദേഹം നേഹയുടെത് തന്നെയെന്ന് തിരിച്ചറിഞ്ഞത്.ബ്യൂട്ടിപാർലറുകാർ മുടി സ്ട്രെയ്റ്റൻ ചെയ്യാൻ ഉപയോഗിച്ച രാസവസ്തുക്കളാണ് നേഹയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്ന് വീട്ടുകാർ ആരോപിക്കുന്നു.
Leave a Reply