ഹോംവര്‍ക്ക് ചെയ്തില്ല: ആറാം ക്ലാസുകാരിയെ 168 അടി നല്‍കി ശിക്ഷിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹോംവര്‍ക്ക് ചെയ്തില്ല: ആറാം ക്ലാസുകാരിയെ 168 അടി നല്‍കി ശിക്ഷിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹോംവര്‍ക്ക് ചെയ്യാതെ സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരിയെ 168 അടി നല്‍കി ശിക്ഷിച്ച് അധ്യാപകന്‍. അധ്യാപകന്‍ കുട്ടിയുടെ സഹപാഠികളായ 14 പെണ്‍കുട്ടികളെ ഉപയോഗിച്ച് ആറുദിവസം കൊണ്ടാണ് ശിക്ഷ നടപ്പാക്കിയത്.

മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പണ്‍കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കുകയും തുടര്‍ന്ന് മാനേജ്‌മെന്റിന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ അധ്യാപകനെതിരെ പിതാവ് പൊലീസില്‍ മല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു.ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. വിദ്യാത്ഥിനിക്ക് അസുഖമായിരുന്നതിനാല്‍ ജനുവരി ഒന്നു മുതല്‍ പത്തുവരെ സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ജനുവരി 11ന് സ്‌കൂളില്‍ എത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകനായ മനോജ് വര്‍മ്മ ശിക്ഷിക്കുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ക്ഷീണിതയായ മകള്‍ സ്‌കൂളിലെ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ തീര്‍ത്തും അവശനിലയിലായെന്നാണ് പിതാവ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment