ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ 20 കാരി മുങ്ങിമരിച്ചു

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ 20 കാരി മുങ്ങിമരിച്ചു

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ യുവതി മുങ്ങിമരിച്ചു. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലാണ് സംഭവം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണാണ് 20 കാരിയായ മാല എന്ന പെണ്‍കുട്ടി മരിച്ചത്.

30 അടി വീതിയും 30 അടി നീളവും 30 അടി ആഴമുള്ള കുളത്തിന് സമീപത്തുനിന്നായിരുന്നു യുവതി വീഡിയോ എടുത്തത്. ഈ കുളത്തിന് ആള്‍മറയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ല.

മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് മാസം മുന്‍പ് അവസാന വര്‍ഷ ബിഎ പരീക്ഷയെഴുതിയ മാല പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ് പോലീസ് സംഘമെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

https://www.facebook.com/rashtrabhoominews/videos/363784334337204/?__xts__%5B0%5D=68.ARAJkEOfIe1YksqsPQlJihKG36yKG65HozNxkkBdJv9mix_lk7QC3DZ7e5a8UGEj8T5NRtST-jWldggjUJNH2XoBL_7h6MmrVmHFwgvqtVRKAMjxYmxrx7yMuttWWQctkcw32eadMpmfSDSRm2mnqOoPcfNfH3TcvDeN6am_NyjEkUON9XeU4dtUwPK8wfydNpkrwOGpNqFVjtWV_X6EfJ3ALDFLIu-wNVtucERgdmdFDHzfmYHmhw6qi5ilP6kO2WJ7nh3dN3LcuTt2WFtyELTZlhIK11h4ybNzsMhUuwZZRDz2mqoooucR-dhXuJckPJr3Q1yY0F3QPnwMykK94I2TJkT1UOiWV5Q&__tn__=-R

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply