വാടാനപ്പള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വാടാനപ്പള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതിക (11) ആണു മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം.

ഇടശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. അച്ഛനും അമ്മയും കല്‍പ്പണിക്കു പോയ സമയത്താണ് സംഭവം.

വീട്ടില്‍ രണ്ടും ആറും പതിമൂന്നും വയസുള്ള മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ടിവി കണ്ടിരിക്കുന്നതിനിടയില്‍ ലതിക മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങുകയും പിന്നീട് കാണാതായതോടെ സഹോദരങ്ങള്‍ തിരക്കിയിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് ലതികയെ പറമ്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. കുളിമുറിയുടെ വാതിലില്‍ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. കാല്‍ നിലത്തു മുട്ടിയ നിലയിലായിരുന്നു.

കുട്ടികള്‍ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും ലതിക മരിച്ചിരുന്നു. വാടാനപ്പള്ളി സി.ഐ കെ.ആര്‍. മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

തളിക്കുളം ചിലങ്ക പടിഞ്ഞാറ് എഎംയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലതിക. തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം പ്രമീള സുദര്‍ശന്റെ ഷെഡിലാണു കുടുംബം രണ്ടു വര്‍ഷമായി താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment