ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി 20കാരി

ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി 20കാരി

ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസങ്ങള്‍ക്ക് ശേഷം ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി 20കാരി. മാസം തികയാതെയാണ് ആരിഫ സുല്‍ത്താന എന്ന യുവതി ആദ്യ കുഞ്ഞിന് ആരിഫ് ജന്മം നല്‍കിയത്.

കഴിഞ്ഞമാസം അവസാനമാണ് യുവതി ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത്. എന്നാല്‍ യുവതിയ്ക്ക് രണ്ടാമതൊരു ഗര്‍ഭപാത്രമുണ്ടെന്ന കാര്യം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നില്ല.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ആരിഫയെ പരിശോധിച്ചതിലൂടെ യുവതി വീണ്ടും ഗര്‍ഭിണിയാണെന്നും ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞു.

അങ്ങനെ ആരിഫ വീണ്ടും ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും ജന്മം നല്‍കി. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തതെന്ന് ഡോ. ഷീല പോഡാര്‍ പറഞ്ഞു.

ആദ്യ പ്രസനത്തിന് മുന്‍പ് സ്‌കാനിങ് നടത്താത്തത് കൊണ്ടാവാം രണ്ടാം ഗര്‍ഭപാത്രം ഉണ്ടെന്ന കാര്യം തിരിച്ചറിയാതെ പോയതെന്നും എന്നാല്‍ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മൂന്ന് കുട്ടികള്‍ ഉണ്ടായതില്‍ വളരെ സന്തോഷവതിയാണെന്നും എന്നാല്‍ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുമെന്നതില്‍ ആശങ്കയുണ്ടെന്നും ആരിഫ പറഞ്ഞു.

കുട്ടികള്‍ക്ക് ഒരു കുറവും വരുത്തില്ലെന്നും സന്തോഷത്തോടെ മുന്നോട്ട് പോകുമെന്നും ആരിഫയുടെ ഭര്‍ത്താവ് സുമന്‍ പറയുന്നു. വളരെ അപൂര്‍വ സംഭവമാണ് ഇതെന്ന് ചീഫ് ഗവണ്‍മെന്റ് ഡോ. ദിലീപ് റോയ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply