വീണ്ടും ദുരഭിമാന കൊല; 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു

വീണ്ടും ദുരഭിമാന കൊല; 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു

അന്യജാതിക്കാരനെ വിവാഹം ചെയ്ത 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മങ്കേഷ് രണ്‍സിങ്ങിന് ഗുരുതരമായി പൊള്ളലേറ്റു. മെയ് ഒന്നിന് അഹമ്മദ് നഗര്‍ ജില്ലിയിലെ നിഖോജ് ഗ്രാമത്തിലാണ് സംഭവം.

ഇരുവരും വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അച്ഛന്റെ സഹോദരന്മാരും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. 23 കാരനായ മങ്കേഷ് രണ്‍സിങ്ങും 19 കാരിയായ രുഗ്മിണിയും ആറ് മാസം മുന്‍പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിനു മുമ്പും ശേഷവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ദമ്പതികള്‍ തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പേരില്‍ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു രുഗ്മിണി. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനായി രണ്‍സിങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇത് വലിയ വാഗ്വാദത്തിന് വഴിവെക്കുകയും.

വാഗ്വാദത്തിനൊടുവില്‍ പിതാവ് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇരുവരുടേയും അലര്‍ച്ച കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തി ച്ചെങ്കിലും രുഗ്മിണി മരിച്ചു. രണ്‍സിങ്ങിന് നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

രുഗ്മിണി അച്ഛനെതിരെയും ബന്ധുക്കള്‍ക്കെതിരേയും മരണ മൊഴി നല്‍കിയിട്ടുണ്ട്. കൂലിത്തൊഴിലാളിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ രമ ഭാരതീയയും ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര ഭാരതീയയും ഘനശ്യാംസരോജും ഇപ്പോള്‍ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment