കോട്ടയത്ത്‌ പീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ പ്രതി പിടിയില്‍

കോട്ടയത്ത്‌ പീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ പ്രതി പിടിയില്‍

കോട്ടയത്ത് മൂന്ന് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാടിന് സമീപത്ത് അയര്‍കുന്നത്ത് ആണ് നടുക്കുന്ന കൊലപാതകം.

പ്രതി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം പെണ്‍കുട്ടിയെ അറിയില്ല എന്ന് പറഞ്ഞ പ്രതി പോലീസ് തെളിവുകള്‍ മുന്നില്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

വ്യാഴാഴ്ച മുതലാണ് 15കാരിയായ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് അജേഷ് എന്നയാളിലേക്ക് സംശയമെത്തിയത്.

പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് ഇയാള്‍. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെയുളള സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാള്‍. പലപ്പോഴായി വീട്ടിലെത്തിയിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ അടുപ്പം സ്ഥാപിക്കുകയും മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് അടുപ്പത്തിലായി.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. വ്യാഴാഴ്ച അജേഷ് പെണ്‍കുട്ടിയെ തന്റെ ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പെണ്‍കുട്ടിയെ ഹോളോബ്രിക്സ് കമ്പനിയില്‍ എത്തിച്ച ശേഷം അജേഷ് പീഡിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു. അതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൊന്ന ശേഷം കമ്പനിക്ക് പിന്നിലുള്ള മണ്‍തിട്ടയോട് ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു.

മൃതദേഹം ചാക്കിലാക്കിയ ശേഷമാണ് കുഴിയിലിട്ടത്. ഈ സ്ഥലം അജേഷ് തന്നെ പോലീസിന് കാട്ടിക്കൊടുത്തു. രാവിലെ മുതല്‍ അജേഷിനെ ചോദ്യം ചെയ്യുകയായിരുന്നു പോലീസ്. ഉച്ചയോടെ ഇയാള്‍ കുറ്റസമ്മതം നടത്തി.

അജീഷിന് രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് രണ്ട് കുട്ടികള്‍ ഉളളതായും വിവരങ്ങളുണ്ട്. പാലാ സ്വദേശിയാണ് അജേഷ്. ഇയാള്‍ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*