സോഷ്യല്‍ മീഡിയകളില്‍ താരമായി കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടി… അഭിനന്ദന പ്രവാഹം

സോഷ്യല്‍ മീഡിയകളില്‍ താരമായി കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടി… അഭിനന്ദന പ്രവാഹം

സോഷ്യല്‍ മീഡിയകളില്‍ താരമാകുകയാണ് കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന ഈ വിദ്യാര്‍ത്ഥിനി. മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയാണ് ഈ കുതിര സവാരിക്കാരി.

കൃഷ്ണയുടെ വീട്ടില്‍ രണ്ട് കുതിരകളുണ്ട്. കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്. കൃഷ്ണ മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ സ്‌കൂളില്‍ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയത് റാണാ കൃഷ് എന്ന പേരുള്ള ആണ്‍കുതിരയുടെ പുറത്താണ്.

ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചുകൊണ്ട് അവളാണ് തന്റെ ഹീറോ എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കുറിച്ചു. ബ്രില്ല്യന്റ് ഗേള്‍, ഇതു കൂടിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നാണ് വീഡിയോയ്ക്കൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്.

കൃഷ്ണ ഇപ്പോള്‍ കുതിര സവാരിയില്‍ പരിശീലനം നടത്തുകയാണ്. പരിശീലനം പൂര്‍ത്തിയായാല്‍ കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം. കൃഷ്ണ കുതിരപ്പുറത്ത് പരീക്ഷക്ക് പോകുന്ന വീഡിയോ പരിശീലകരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply